എടശ്ശേരിക്കടവ് പാലത്തിലൂടെ ബസ് ഓടിത്തുടങ്ങി
Posted on: 15 Aug 2010
അരീക്കോട്: കിഴുപറമ്പ് നിവാസികളുടെ ഒരുവര്‍ഷത്തിലധികമായി ഉയരുന്ന മുറവിളിക്ക് പരിഹാരമായി എടശ്ശേരിക്കടവ് പാലത്തിലൂടെ ബസ് ഓടിത്തുടങ്ങി. പാലം ഉദ്ഘാടനം ചെയ്തിട്ട് ഒരുവര്‍ഷത്തിലധികമായെങ്കിലും ഇതുവഴി ഇതുവരെ ബസ്‌റൂട്ട് അനുവദിച്ചിരുന്നില്ല.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലുള്ളവര്‍ക്കും വയനാട്ടുകാര്‍ക്കും കോഴിക്കോട് വിമാനത്താവളം, യൂണിവേഴ്‌സിറ്റി തുടങ്ങിയവയുമായി എളുപ്പം ബന്ധപ്പെടാനുള്ള സൗകര്യമെന്ന നിലയ്ക്കാണ് ചാലിയാറിന് കുറുകെ എടശ്ശേരിക്കടവില്‍ ആധുനിക രീതിയിലുള്ള പാലം നിര്‍മിച്ചത്.
നിലവില്‍ യാത്ര ആരംഭിച്ചിട്ടുള്ള ബസ് മുക്കത്തുനിന്ന് കാരശ്ശേരി, കൊടിയത്തൂര്‍, ചെറുവാടി, പഴംപറമ്പ്, കിണറ്റിന്‍കണ്ടി വഴി എടവണ്ണപ്പാറയിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇതിന് അനുമതി നല്‍കിയത് കോഴിക്കോട് ആര്‍.ടി.ഒയില്‍ നിന്നാണ്.
മലപ്പുറം ആര്‍.ടി.ഒയില്‍ പാലം വഴിയുള്ള ബസ്‌റൂട്ടിനുവേണ്ടി പി.പി.സജീവ്, കെ.സി.ഹംസ, സാജിദ, കെ.പി.സീനത്ത്, അലവിഹാജി തുടങ്ങിയവരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ റൂട്ടുകളെല്ലാം പ്രാദേശികമായ ചെറിയ യാത്രകള്‍ക്ക് ഉപകരിക്കുന്ന വിധത്തിലുള്ളവയാണ്.
വയനാട് ജില്ലയിലെ ബത്തേരി, കല്‍പ്പറ്റ തുടങ്ങിയ ഭാഗങ്ങളില്‍നിന്നും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂമ്പാറ, മുക്കം, കൂടരഞ്ഞി തുടങ്ങിയ ഭാഗങ്ങളില്‍നിന്നും കൊണ്ടോട്ടി, രാമനാട്ടുകര, കോട്ടയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ദീര്‍ഘദൂര റൂട്ട് അനുവദിക്കുമ്പോള്‍ മാത്രമേ പാലംകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കൂ. ഇതിന് പ്രധാന തടസ്സം പാലത്തിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥയാണ്.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ നെല്ലിക്കാപറമ്പില്‍ നിന്ന് തുടങ്ങി പന്നിക്കോട്, ചെറുവാടി, പഴംപറമ്പ് പാലത്തിലേക്കുള്ള റോഡ് വീതികൂട്ടി ആധുനിക രീതിയിലാക്കുകയാണ് ഇതിനുള്ള ഒരെളുപ്പവഴി. കുറ്റൂളി മുതല്‍ പാലം വരെയുള്ള റോഡും വീതികൂട്ടി ആധുനിക നിലവാരത്തിലെത്തിക്കേണ്ടതുണ്ട്.
തിരുവമ്പാടി, കൂമ്പാറ, കൂടരഞ്ഞി ഭാഗങ്ങളിലുള്ളവര്‍ക്ക് കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുമായി ബന്ധപ്പെടാവുന്ന ഒരുറോഡ് ഇപ്പോള്‍ വാലില്ലാപ്പുഴ അങ്ങാടിയില്‍ എത്തിനില്‍ക്കുന്നുണ്ട്. തകര്‍ന്നുകിടക്കുന്ന ഈ റോഡ് നന്നാക്കുന്നതിനൊപ്പം വാലില്ലാപ്പുഴയില്‍ നിന്നും പട്ടോത്ത്ചാല്‍, മുടുക്കപ്പാറ വഴിയുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നപക്ഷം ഇതുവഴി വരുന്നവര്‍ക്ക് കുറ്റൂളി വഴിയുള്ള വളഞ്ഞ യാത്ര ഒഴിവാക്കി കിലോമീറ്ററുകള്‍ ലാഭിക്കാനാവും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ