വെല്‍ഡിങ് ഉപകരണങ്ങള്‍ കളവുപോയി മൂര്‍ക്കനാട് നടപ്പാലത്തിന് ശനിദശ മാറുന്നില്ല
Posted on: 01 Sep 2010
അരീക്കോട്:കഴിഞ്ഞ നവംബര്‍ നാലിന് എട്ട് കുട്ടികള്‍ മുങ്ങിമരിച്ച മൂര്‍ക്കനാട് കടവില്‍ നിര്‍മ്മിക്കുന്ന നടപ്പാലത്തിന്റെ നിര്‍മ്മാണതടസ്സം മാറുന്നില്ല. പുഴമധ്യത്തില്‍ നിര്‍മ്മിക്കുന്ന ആദ്യതൂണിന്റെ ഇന്നലെ നടക്കേണ്ടിയിരുന്ന കോണ്‍ക്രീറ്റ് മുടങ്ങിയതാണ് ഈ പട്ടികയിലെ അവസാന സംഭവം. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴ കാരണം പുഴയിലെ ജലവിതരണം അപ്രതീക്ഷിതമായി ഉയര്‍ന്നതും ശക്തമായ ഒഴുക്കില്‍ പുഴയ്ക്ക് മധ്യേ ഉറപ്പിച്ചുനിര്‍ത്തിയിരുന്ന ബാര്‍ജ് ഒഴുകിപ്പോയതുമാണ് കാരണം.
ശക്തിയായ ഒഴുക്കില്‍ ബാര്‍ജ് ഉറപ്പിച്ചുനിര്‍ത്തിയിരുന്ന സ്പഡ്ഡ് ഇളകിമാറുകയും ബാര്‍ജ് ബന്ധിച്ചിരുന്ന കയര്‍ പൊട്ടി താഴേക്ക് ഒഴുകി നീങ്ങുകയുമായിരുന്നു. രാത്രിയില്‍ ഇരുട്ടിനെ അവഗണിച്ച് തോണിയിലെത്തി തൊഴിലാളികള്‍ സാഹസികമായി ബാര്‍ജ് മുകളിലേക്ക് തന്നെ വലിച്ചെത്തിച്ചിരുന്നു. എങ്കിലും പുഴയിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനാല്‍ തൂണിന്റെ കോണ്‍ക്രീറ്റിങ് നടത്താനായില്ല. ഏകദേശം എട്ടുമീറ്റര്‍ വെള്ളത്തിലും തുടര്‍ന്ന് നാലോ, അഞ്ചോ മീറ്റര്‍ ഭൂമിക്കടിയില്‍ പാറവരേയുമാണ് കോണ്‍ക്രീറ്റ് നടത്തേണ്ടിയിരുന്നത്.
അതിനിടെ വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന കേബിള്‍, കട്ടിങ് സെറ്റ്, കട്ടിങ് ടോര്‍ച്ച് തുടങ്ങിയ ഉപകരണങ്ങള്‍ കളവുപോയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഏകദേശം 40,000 രൂപയോളം വിലവരുന്ന ഉപകരണങ്ങള്‍ കളവുപോയതായി തൊഴിലാളികള്‍ പറഞ്ഞു. ഇരുമ്പ് ഉപകരണങ്ങളൊന്നും തൊടാതെ ചെമ്പ് ഉപയോഗിച്ചുള്ള വിലകൂടിയ സാധനങ്ങള്‍ മാത്രമാണ് കളവുപോയത്. അരീക്കോട് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.
നേരത്തെ ബാര്‍ജ് ലഭിക്കുന്നതിലുണ്ടായ പ്രയാസമായിരുന്നു പ്രധാന തടസ്സം. അവസാനം കണ്ണൂര്‍ കടലില്‍ നങ്കൂരമിട്ടിരുന്ന ഒരു ബാര്‍ജ് കരാറുകാര്‍ വന്‍തുകയ്ക്ക് വാടകയ്‌ക്കെടുക്കുകയായിരുന്നു. അത് ഭാഗങ്ങളാക്കി മാറ്റി വലിയ ലോറിയില്‍ കയറ്റിപ്പോഴേക്കും രാഷ്ട്രപതിയുടെ സന്ദര്‍ശനംകാരണം യാത്ര മുടങ്ങി. അവസാനം ചാലിയാറിലെത്തിച്ച് നാലുഭാഗങ്ങള്‍ യോജിപ്പിക്കുന്നതിലും കാലതാമസം നേരിട്ടു. വിദഗ്ധരായ തൊഴിലാളികളെ കിട്ടാത്തതും പ്രശ്‌നങ്ങളുണ്ടാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ