വാച്ചാക്കല്‍ ചിറയടഞ്ഞു; നൂറേക്കര്‍ കൃഷി നശിക്കുന്നു
Posted on: 15 Jun 2010

അരീക്കോട്: കടുങ്ങല്ലൂര്‍ തോടിന് കുറുകെയുള്ള വാച്ചാക്കല്‍ ചിറ അടഞ്ഞ് വെള്ളം കയറിയതിനെത്തുടര്‍ന്ന് നൂറോളം ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. നൂറിലധികം കര്‍ഷകര്‍ക്കാണ് കൃഷിനാശം വന്നിട്ടുള്ളത്. അരീക്കോട് കുഴിമണ്ണ പഞ്ചായത്തുകളുടെ നടവിലൂടെയാണ് തോടൊഴുകുന്നത്. കര്‍ഷകര്‍ ഈ പഞ്ചായത്തുകളുമായും ബന്ധപ്പെട്ടെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയാണുണ്ടായതത്രെ.
രണ്ടുപഞ്ചായത്തുകളും തൊഴിലുറപ്പ് പദ്ധതിപ്രകാരം പഞ്ചായത്തിന്റെ അതിര്‍ത്തിയായി വരുന്ന തോടിന്റെ പാര്‍ശ്വങ്ങള്‍ വൃത്തിയാക്കിയിരുന്നു. ഈ കാടുപടലങ്ങള്‍ തോട്ടില്‍നിന്ന് നീക്കാതിരുന്നതാണ് പ്രശ്‌നകാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം മഴ കനത്തതോടെ തോട്ടില്‍ നിക്ഷേപിച്ച മരക്കൊമ്പുകളും കാടുകളും ഒഴുകിയെത്തി ചിറ പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. ഇതുകാരണം വാച്ചാക്കല്‍ ചിറമുതല്‍ ചിറപ്പാലംവരെ രണ്ട് കിലോമീറ്റര്‍ ദൂരത്തോളം കടുങ്ങല്ലൂര്‍ തോട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരും സ്വന്തമായി ഭൂമിയുള്ളവരും കൃഷി നശിച്ച് ദുരിതത്തിലായിരിക്കുകയാണ്. കമുക്, വാഴ, പൂള, നെല്ല്, ചീര, കൈപ്പ തുടങ്ങി എല്ലാവിധ കൃഷികളും നശിച്ചകൂട്ടത്തിലുണ്ട്. ചിറയിലെ തടസ്സങ്ങള്‍ അടിയന്തരമായി നീക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിനല്‍കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
mathrubhumi
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ