സൗജന്യ കുടവിതരണം നടത്തി
Posted on: 04 Jun 2010
അരീക്കോട്: ഡി.വൈ.എഫ്.ഐ അരീക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ അരീക്കോട് താഴത്തങ്ങാടി ജി.എം.എല്‍.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി കുടകള്‍ വിതരണംചെയ്തു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ആലിക്കുട്ടി കുട വിതരണം ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. ജാഫര്‍, എം.ടി. ജാസിര്‍, ശ്രീനിവാസന്‍, അഡ്വ. മുഹമ്മദ്ഷരീഫ് കെ, എന്‍.കെ. റാസിഖ്, ഫാരിസ്ഖാന്‍, പൂവത്തി നിയാസ്, എം. റാഫി എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ