മൂര്‍ക്കനാട് പാലം: പൈലിങ് ഇന്ന് തുടങ്ങും
Posted on: 03 Jun 2010
അരീക്കോട്: തോണി ദുരന്തം നടന്ന മൂര്‍ക്കനാട് സ്‌കൂള്‍ കടവില്‍ നടപ്പാലം നിര്‍മിക്കുന്നതിനുള്ള പൈലിങ് പ്രവൃത്തികള്‍ വ്യാഴാഴ്ച തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെ ജീവാ അസോസിയേറ്റ്‌സ് ആണ് പാലം നിര്‍മിക്കുന്നത്. അരീക്കോട് ഭാഗത്ത് സ്‌കൂള്‍ കടവില്‍ പൈലിങ്ങിനുള്ള ആദ്യ തറ ഒരുങ്ങിക്കഴിഞ്ഞു.
ആഗസ്ത് 15ന് പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാവുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പൈലിങ് നടത്തി കോണ്‍ക്രീറ്റ് കാലുകള്‍ ഉറപ്പിക്കലാണ് പ്രധാന ജോലി. മറ്റു ജോലികളൊക്കെ പെട്ടെന്ന് തീര്‍ക്കാനാവുമെന്നും അധികൃതര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ