2010 ജൂൺ 3, വ്യാഴാഴ്‌ച

Areekode and World cup football........

അരീക്കോട്ട് ആരവങ്ങളുയരുന്നു

Posted on: 02 Jun 2010




അരീക്കോട്: ആഫ്രിക്കയില്‍ ലോകകപ്പിന് പന്തുരുളുംമുമ്പെ കേരള ഫുട്‌ബോളിന്റെ മെക്കയില്‍ ആരവങ്ങള്‍ തുടങ്ങി. അരീക്കോട് ടൗണിലും തെരട്ടമ്മല്‍ ഉള്‍പ്പെടെയുള്ള പ്രാന്തപ്രദേശങ്ങളിലും ബോര്‍ഡുകളും കൊടികളും സ്ഥാനംപിടിച്ചിട്ടുണ്ട്. അരീക്കോട്ടെ മേത്തലങ്ങാടി റോഡും താഴത്തങ്ങാടി റോഡും സംഗമിക്കുന്ന പഴയ എ.ഇ.ഒ ഓഫീസ് പരിസരം പഴയ പാരമ്പര്യം അല്പം കൂടിയ വീര്യത്തോടെ നിലനിര്‍ത്തണമെന്ന ആവേശത്തിലാണ്. അര്‍ജന്റീനയ്ക്കും ബ്രസീലിനും ഇറ്റലിക്കും പോര്‍ച്ചുഗലിനുമായി കവലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ നാലായി പിരിഞ്ഞിരിക്കുകയാണ്. ഓരോ ടീമിന്റെയും ആരാധകര്‍ക്ക് കളിയുടെയും കളിക്കാരുടെയും പെരുമയും ന്യൂനതയും പറഞ്ഞുകൊടുക്കുന്ന പോലീസ്താരം ഹബീബ്‌റഹ്മാനും ആവേശത്തോടെ ലോകകപ്പിനെ കാത്തിരിക്കുകയാണ്.

അര്‍ജന്റീനയ്ക്കുവേണ്ടി ജഴ്‌സിയും കൊടിയും വാങ്ങി സാജുമോന്‍, അംജദ്, മുന്‍ഷിദ്, ബാബു, ഷരീഫ്, ഷംസുദ്ദീന്‍ തുടങ്ങിയവര്‍ വേറിട്ട പ്രചാരണത്തിന് തയ്യാറെടുക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ഹബീഹ്‌റഹ്മാനുണ്ട്. ബ്രസീലിനൊപ്പം ധാനിഷ്, സക്കീര്‍ബാബു, സലീല്‍, ഷാനിദ് എന്നിവര്‍ അണിനിരക്കുമ്പോള്‍ ഇറ്റലിക്കുവേണ്ടി മുജീബ്, അന്‍വര്‍, സല്‍മാന്‍, ഷാനിദ് എന്നിവരും പോര്‍ച്ചുഗലിനുവേണ്ടി ഷഫീഖ്, ഷമീര്‍, സജീര്‍, അബൂബക്കര്‍ എന്നിവരും ആവേശത്തോടെ രംഗത്തുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ