എടശ്ശേരിക്കടവ് പാലത്തിലൂടെ ബസ്‌റൂട്ട് അനുവദിക്കണം
Posted on: 31 May 2010
അരീക്കോട്: ഒരുവര്‍ഷം മുമ്പ് ഗതാഗതത്തിന് തുറന്നുകൊടുത്ത കീഴുപറമ്പിലെ എടശ്ശേരിക്കടവ് പാലത്തിലൂടെ ബസ്‌റൂട്ട് അനുവദിക്കണമെന്ന് ആവശ്യം. ഇതുവരെ ബസ്‌റൂട്ട് അനുവദിക്കാതിരുന്ന അധികൃതരുടെ നടപടിയില്‍ അരീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മുക്കം, തോട്ടുമുക്കം, കൂടരഞ്ഞി, അരീക്കോട് ഭാഗങ്ങളില്‍ നിന്നെല്ലാം കീഴുപറമ്പ്, എടവണ്ണപ്പാറ വഴി കൊണ്ടോട്ടി ഭാഗത്തേക്ക് ബസ്‌റൂട്ടിന് നല്ല സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ. കുഞ്ഞു മുഹമ്മദ് അധ്യക്ഷത വഹിച്ചു. എന്‍.കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ബാലസുബ്രഹ്മണ്യന്‍, ഡോ. കെ.ശ്രീധരന്‍, കമ്മുണ്ണിഹാജി, എ.ഡബ്ല്യു.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ