റേഷന്‍കാര്‍ഡിന് അപേക്ഷിക്കാനെത്തിയവര്‍ തിരക്ക് മൂലം വലഞ്ഞു
Posted on: 30 May 2010
അരീക്കോട്: അരീക്കോട് ജി.എം.യു.പി. സ്‌കൂളിലൊരുക്കിയ പ്രത്യേക ക്യാമ്പില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കാനെത്തിയവര്‍ തിരക്ക് മൂലം വലഞ്ഞു. അരീക്കോട് പഞ്ചായത്ത് പരിധിയിലെ നിലവിലുള്ള കാര്‍ഡുകള്‍ വിഭജിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരമായിരുന്നു ശനിയാഴ്ച അധികൃതര്‍ നല്‍കിയത്. നിശ്ചിതഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുമ്പോള്‍ തത്സമയ പരിശോധന നടത്തും. പുതിയ കാര്‍ഡില്‍ ഗൃഹനാഥനായി വരേണ്ട ആളുടെ ഫോട്ടോ എടുക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.
രാവിലെ ഏഴര മുതല്‍ തന്നെ വലിയ തിരക്കായിരുന്നു. 9 മണിയോടെ സിവില്‍ സപ്ലൈസ് അധികൃതരെത്തിയിരുന്നുവെങ്കിലും ഫോട്ടോ എടുക്കുന്നതിനുള്ള ചുമതല നല്‍കിയവര്‍ എത്താത്തതിനാല്‍ നടപടികള്‍ തുടങ്ങാന്‍ വൈകി. പത്തുമണിയോടെ ഫോട്ടോഗ്രാഫര്‍ എത്തുമ്പോഴേക്കും അപേക്ഷകരുടെ വലിയ നിര രൂപം കൊണ്ടിരുന്നു. ചുട്ടുപൊള്ളുന്ന ചൂടില്‍ കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരും വൃദ്ധരും വരിയില്‍ നിന്ന് തളര്‍ന്നു.
ഫോട്ടോഗ്രാഫറെ ഏര്‍പ്പാട് ചെയ്യാനും മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഗ്രാമപ്പഞ്ചായത്ത് അധികൃതരെ ചുമതലപ്പെടുത്തിയിരുന്നതായും സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഫോട്ടോഗ്രാഫറെ വേണമെന്ന വിവരം വെള്ളിയാഴ്ച രാവിലെ മാത്രമാണ് തങ്ങളെ അറിയിച്ചതെന്നും ഉടന്‍ തന്നെ ക്രമീകരണങ്ങള്‍ ചെയ്തതായും ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
നിലവിലുള്ള കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ മാത്രമാണ് ശനിയാഴ്ച സ്വീകരിച്ചത്. നിലവിലുള്ള കാര്‍ഡുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനുള്ള സൗകര്യം എല്ലാ ബുധനാഴ്ചകളിലും സപ്ലൈ ഓഫീസിലുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ