2010 മേയ് 29, ശനിയാഴ്‌ച

ദളിത് യുവാക്കളുടെ മരണം: കര്‍മസമിതി പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Posted on: 29 May 2010




CAPTION: 29akd2, 1

അനൂപിന്റെയും സുനിലിന്റെയും മരണത്തെക്കുറിച്ച് പ്രത്യേക പോലീസ്‌സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തിയ പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍




അരീക്കോട്: ദളിത് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. മരിച്ച അനിലിന്റെയും സുനിലിന്റെയും അച്ഛനമ്മമാരും ബന്ധുക്കളും സ്ത്രീകളും ഉള്‍പ്പെടെ നുറൂകണക്കിനാളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. നിലവില്‍ മഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റാന്വേഷണ വിദഗ്ധരടങ്ങിയ ഒരു പ്രത്യേക സംഘത്തെ അന്വേഷണച്ചുമതല ഏല്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കര്‍മസമിതിയുടെ മാര്‍ച്ച്.

പോലീസ് മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുകയാണെന്നും ജനങ്ങളുടെ സംശയങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ലെന്നും മാര്‍ച്ചിന് പങ്കെടുത്തവര്‍ പറഞ്ഞു. കെ.പി.എം ജങ്ഷനില്‍ ഡിവൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ് മാര്‍ച്ച് തടഞ്ഞു. സി.ഐ ബാബു.കെ തോമസ്, അരീക്കോട് എസ്.ഐ എല്‍.സജന്‍ദാസ്, മഞ്ചേരി എസ്.ഐ ബാബുരാജ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി.ആലിക്കുട്ടി ഉദ്ഘാടനംചെയ്തു. സി.പി.എം ഊര്‍ങ്ങാട്ടിരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ.മണി, വാര്‍ഡംഗം കുട്ടന്‍ കുന്നത്തൊടി, അഡ്വ. സി.വാസു, പുഷ്പലത, കെ.പി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ