പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണം
Posted on: 27 May 2010
കാവനൂര്‍: ഊര്‍ജിത പകര്‍ച്ചവ്യാധി പ്രതിരോധ തീവ്രയജ്ഞത്തിന്റെ ഭാഗമായി കാവനൂര്‍ പി.എച്ച്.സിയുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ സെമിനാര്‍ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.റംല ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.മുഹമ്മദ്ഷരീഫ് കൈപ്പുസ്തകം പ്രകാശനംചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സക്കീന ആരോഗ്യബോധവത്കരണ ക്ലാസ് നടത്തി. കെ.വി.കരീം അധ്യക്ഷതവഹിച്ചു. വി.ഹംസ, പറശ്ശേരി അബ്ദുറഹ്മാന്‍, മൊയ്തീന്‍കുട്ടി, നാരായണന്‍, ഡോ. ഷീനാലാല്‍, ജലീല്‍ വല്ലാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ