കുടുംബശ്രീ വാര്‍ഷികം ആഘോഷിച്ചു
Posted on: 27 May 2010
അരീക്കോട്: ഊര്‍ങ്ങാട്ടിരി കുടുംബശ്രീയുടെ പഞ്ചായത്തുതല 12-ാം വാര്‍ഷികാഘോഷം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കോയസ്സന്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.പി.പാര്‍വതിയുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണ ജാഥ നടത്തി. കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വരൂപിച്ച 15,000 രൂപ ഡെപ്യൂട്ടി ഡി.എം.ഒ ഏറ്റുവാങ്ങി.
ഊര്‍ങ്ങാട്ടിരി സഹകരണ ബാങ്കില്‍നിന്ന് വിരമിക്കുന്ന സെക്രട്ടറി എന്‍.കെ.ഷൗക്കത്തലിക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. സംഘകൃഷി ആനുകൂല്യ വിതരണം പി.കെ.അബ്ദുറഹിമാനും ബ്ലോക്ക് പരിധിയിലെ ഏറ്റവും നല്ല അയല്‍ക്കൂട്ടത്തിനുള്ള ട്രോഫി എന്‍.കെ.അബ്ദുള്ളയും വിതരണംചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ