2010 മേയ് 25, ചൊവ്വാഴ്ച

Areekode Football Tournament Winners

കിഴിശ്ശേരി ചാമ്പ്യന്മാര്‍

Posted on: 25 May 2010


അരീക്കോട്: പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന മൂര്‍ഖന്‍ അബ്ദുറ ആന്‍ഡ് മാനുമാസ്റ്റര്‍ സ്മാരക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തിരശ്ശീല വീണു. ഫൈനലില്‍ ഗള്‍ഫ് ഇന്ത്യ കിഴിശ്ശേരി രണ്ട് ഗോളുകള്‍ക്ക് ടൗണ്‍ എഫ്.സി. അരീക്കോടിനെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് അരീക്കോട് എസ്.ഐ. എല്‍. സജന്‍ദാസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ടി. ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. വൈ.എം.എ. സെക്രട്ടറി പി.പി. ജാഫര്‍ സ്വാഗതവും ടി. സലിം നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ