മൂര്‍ക്കനാട് കടവിലെ നടപ്പാലം തറക്കല്ലിടലിന് സ്വാഗതസംഘമായി
Posted on: 15 May 2010
mathrubhumiഅരീക്കോട്: ചാലിയാറിലെ മൂര്‍ക്കനാട് കടവില്‍ നിര്‍മിക്കുന്ന നടപ്പാലത്തിന് 18ന് ചൊവ്വാഴ്ച റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്‍ തറക്കല്ലിടും. ഇതിന്റെ മുന്നോടിയായുള്ള സ്വാഗതസംഘം രൂപവത്കരണം മൂര്‍ക്കനാട് സാംസ്‌കാരിക നിലയത്തില്‍ വെള്ളിയാഴ്ച നടന്നു. ഏറനാട് തഹസില്‍ദാര്‍ വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വി.രാമചന്ദ്രന്‍(കണ്‍), എം.പി. മുഹമ്മദ്, മണികണ്ഠന്‍ (ജോ.കണ്‍), എം.ഇബ്രാഹിം എന്ന ചെറിയാപ്പു (ചെയ), എന്‍.കെ. അബ്ദുള്ള, കെ.ടി. ഖാലിദ് (വൈസ് ചെയ), ടി. അപ്പുണ്ണി(ട്രഷ) എന്നിവരാണ് ഭാരവാഹികള്‍).
മണ്ഡലം എം.പി. എം.ഐ. ഷാനവാസ് മുതല്‍ ജില്ലാ പഞ്ചായത്തംഗം പി.പി.സഫറുള്ള വരെയുള്ള പ്രധാന യു.ഡി.എഫ്. ജനപ്രതിനിധികളെ സ്വാഗതസംഘ രൂപവത്കരണ വിവരം അറിയിച്ചില്ലെന്നതിന്റെ പേരില്‍ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധ മുയര്‍ത്തിയിരുന്നു. സംഘര്‍ഷസാധ്യതയറിഞ്ഞ് അരീക്കോട് പോലീസും സ്ഥലത്തെത്തുകയുണ്ടായി. ജനപ്രതിനിധികള്‍ക്ക് പകരം സ്ഥലത്തെ സിപിഎം നേതാവിനെ സ്വാഗതസംഘം ചെയര്‍മാനാക്കിയതില്‍ യു.ഡി.എഫ് യോഗം പ്രതിഷേധിച്ചു. കെ.ടി. ഖാലിദ് അധ്യക്ഷത വഹിച്ചു. എം. മുനിര്‍, പാലത്തിങ്ങല്‍ അഹമ്മദ് കുട്ടിമാന്‍, എ. റഷീദ്, ടി. അലി, വി.പി. മുഹമ്മദ്, വി.പി. റഊഫ്, എ. റഹീം, അല്‍മോയ റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ