അരീക്കോട് ബ്ലോക്ക് പുനര്‍നിര്‍ണയം; മുതുവല്ലൂര്‍ പോയി, പകരം എടവണ്ണ
Posted on: 15 Jul 2010
അരീക്കോട്:അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷനുകള്‍ പുനര്‍നിര്‍ണയിച്ച് കരട് പട്ടിക പ്രസിദ്ധീകരിച്ചു. നേരത്തെ അരീക്കോട് ബ്ലോക്ക് പരിധിയിലായിരുന്ന മുതുവല്ലൂര്‍ പഞ്ചായത്തിനെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറ്റി. പകരം വണ്ടൂര്‍ ബ്ലോക്കിന്റെ ഭാഗമായിരുന്ന എടവണ്ണ പഞ്ചായത്തിനെ അരീക്കോട് ബ്ലോക്കിലേക്ക് കൂട്ടിച്ചേര്‍ത്തു. ഡിവിഷനുകളുടെ എണ്ണം 15ല്‍ നിന്ന് 16 ആയി വര്‍ധിപ്പിച്ചു.
2001ലെ സെന്‍സസ് പ്രകാരം ബ്ലോക്ക് പരിധിയില്‍ 1,21,645 പുരുഷന്മാരും 1,23,106 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം ജനസംഖ്യ 2,44,751 ആണ്. ഒരു ബ്ലോക്ക് ഡിവിഷനിലെ ശരാശരി ജനസംഖ്യ 15,297 ആയിരിക്കും.
കിഴുപറമ്പ്, വെറ്റിലപ്പാറ, എടവണ്ണ, എളയൂര്‍, തൃപ്പനച്ചി, കുഴിമണ്ണ, കിഴിശ്ശേരി, വെള്ളേരി, മൈത്ര, ഒതായി, പന്നിപ്പാറ, പുല്‍പ്പറ്റ, കാവനൂര്‍, അരീക്കോട്, ഒമാനൂര്‍, ചീക്കോട് എന്നീ ഡിവിഷനുകളാണുള്ളത്. ഇതില്‍ അരീക്കോട്, മൈത്ര, തൃപ്പനച്ചി, മുതുവല്ലൂര്‍ ഡിവിഷനുകള്‍ സ്ത്രീകള്‍ക്കും കിഴിശ്ശേരി പട്ടികജാതി വനിതയ്ക്കും എളയൂര്‍ പട്ടികജാതിക്കാര്‍ക്ക് പൊതുവിലും സംവരണം ചെയ്തിട്ടുണ്ട്.
കരട് വിജ്ഞാപനത്തില്‍ പരാതിയുള്ളവര്‍ ഈ മാസം 17നകം ജില്ലാ കളക്ടര്‍ക്ക് നല്‍കണം. തുടര്‍ന്ന് ഡീ- ലിമിറ്റേഷന്‍ കമ്മീഷന്‍ പരാതിക്കാരുടെ വാദംകേട്ട് തീര്‍പ്പ് കല്‍പ്പിക്കുന്നതായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ