അരീക്കോടിനടുത്ത് ഫുട്‌ബോള്‍ ഗാലറി തകര്‍ന്നു: നൂറിലധികം പേര്‍ക്ക് പരിക്ക്
Posted on: 15 May 2010
തെരട്ടമ്മല്‍ ജനകീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെഡിഗാര്‍ഡ് അരീക്കോടും ഫിഫാ മഞ്ചേരിയുമായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രാത്രി 8.50നാണ് കളി തുടങ്ങിയത്. ഒമ്പതുമണിയോടെയാണ് സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്തെ ഗാലറി പിന്നിലേക്ക് തകര്‍ന്നുവീണത്. ഫിഫ മഞ്ചേരി നേടിയ ആദ്യഗോളിന്റെ ആവേശത്തിനിടയിലാണ് ഗാലറി തകര്‍ന്ന് ദുരന്തം ഉണ്ടായത്. കളി കാണാന്‍ അയ്യായിരത്തിലധികം പേരാണ് ഉണ്ടായിരുതെന്നാണ് സംഘാടകര്‍ പറയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ