അവര്‍ എട്ടുപേര്‍ ഇന്ന് തിരിച്ചു വരും കൂട്ടുകാരുടെ ഓര്‍മകളിലേക്ക്
Posted on: 04 Nov 2010
അരീക്കോട് തോണിദുരന്തത്തിന് ഇന്ന് ഒരു വയസ്സ്
ഇവര്‍ പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഒത്തുചേരും. തങ്ങളോട് പറയാതെ പറന്നകന്ന ആ പഴയ കൂട്ടുകാരെ ഒന്നോര്‍മിക്കാന്‍. വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.വി. നജീബാ ഇബ്രാഹിമും ചടങ്ങിനെത്തിച്ചേരുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ. എന്തായാലും പരീക്ഷക്കിടയിലെ ചടങ്ങ് ലളിതമായിരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ലക്ഷങ്ങള്‍മുടക്കി 800 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ലൈബ്രറി കെട്ടിടം മരണപ്പെട്ട വിദ്യാര്‍ഥികളുടെ സ്മരണാര്‍ഥമായിരിക്കുമെന്നും അവര്‍ പറഞ്ഞു. അധ്യാപക സംഘടനകളും മരിച്ച വിദ്യാര്‍ഥികളെ അനുസ്മരിക്കുന്നുണ്ട്. കെ.എസ്.ടി.എ. ഉപജില്ലാ കമ്മിറ്റി വ്യാഴാഴ്ച കെ.എസ്.ടി.എ. ഭവനില്‍ വൈകുന്നേരം അഞ്ചിന് അനുസ്മരണം നടത്തും.
mathrubhumi
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ